അത്രയ്ക്ക് ന്യൂജൻ ആകേണ്ട..! കോ​ണ്‍​ഗ്ര​സ് യോ​ഗം ഫേ​സ്ബു​ക്കി​ൽ ലൈ​വ് പ്രദർശിപ്പിച്ച സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ;

TVM-CONGRESSപ​ന്ത​ളം: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​യോ​ഗം ത​ൽ​സ​മ​യം ഫേ​സ്ബു​ക്കി​ൽ ലൈ​വാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ അ​വി​ശ്വാ​സ​നീ​ക്കം അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത യോ​ഗ​മാ​ണ് ലൈ​വാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് എ​ൻ​സി​പി​ടി ഹാ​ളി​ൽ കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ്, ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്ന​ത്. യു​ഡി​എ​ഫ് ജാ​ഥ​യ്ക്ക്  സ്വീ​ക​ര​ണം, ഏ​നാ​ത്ത് പാ​ല​ത്തി​ലേ​ക്കു​ള്ള മാ​ർ​ച്ച്, പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ അ​വി​ശ്വാ​സ​നീ​ക്കം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു അ​ജ​ണ്ട. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന മു​ടി​യൂ​ർ​ക്കോ​ണം സ്വ​ദേ​ശി​യാ​യ എ​ബി​യാ​ണ് ഫേ​സ്ബു​ക്കി​ലെ ലൈ​വ് ക​ണ്ടെ​ത്തി​യ​ത്.

മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗ​ത്തി​ലെ ച​ർ​ച്ച കൊ​ഴു​ക്കു​ന്ന​ത് പു​റ​ത്താ​കു​ന്ന​തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ എ​ബി ഉ​ട​ൻ ത​ന്നെ യോ​ഗം ന​ട​ക്കു​ന്ന ഹാ​ളി​ൽ പാ​ഞ്ഞെ​ത്തി. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ യോ​ഗ​ത്തി​ലി​രു​ന്ന​വ​ർ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.
ലൈ​വ് പ്ര​ദ​ർ​ശി​പ്പി​ച്ച വി​വാ​ദ​നാ​യ​ക​നെ യോ​ഗ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. പി​ന്നീ​ടാ​ണ്, മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് ലൈ​വ് സം​പ്രേ​ക്ഷ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Related posts