പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ബു​ൾ​ഡോ​സ​ർ ക​യ​റ്റു​ന്ന ന​യ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​തെ​ന്ന് സി​പി​എം പി​ബി അം​ഗം മ​റി​യം ധാ​വ്ളെ

കാ​യം​കു​ളം: കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ൽഡി ​എ​ഫ് സ​ർ​ക്കാ​ർ വീ​ട് ന​ൽ​കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ബു​ൾ​ഡോ​സ​ർ ക​യ​റ്റു​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സിപിഎം ​പിബി ​അം​ഗം മ​റി​യം ധാ​വ്ളെ പ​റ​ഞ്ഞു.
എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യു​ടെ ചേ​രാ​വ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ക​യാ​യി​രു​ന്നു മ​റി​യം ധാ​വ്ളെ.

രാ​ജ്യ​ത്ത് ക​ർ​ഷ​ക​ർ ദു​രി​തം അ​നു​ഭ​വി​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കേ​ര​ളം മാ​റി. നെ​ല്ലുസം​ഭ​ര​ണ​ത്തി​ലും ബോ​ണ​സാ​യി ക​ർ​ഷ​ക​ർ​ക്ക് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത് കേ​ര​ള​മാ​ണ്.

യുഡിഎ​ഫ് ഭ​ര​ണ​കാ​ല​ത്ത് ത​ക​ർ​ന്ന​ടി​ഞ്ഞ വ്യാ​വ​സാ​യി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. രാ​ജ്യ​ത്ത് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ക്ഷ​ണം ഇ​ല്ലാ​തെ തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ ഉ​ള്ള​പ്പോ​ൾ അ​തി​ദാ​രി​ദ്യം ഇ​ല്ലാ​താ​ക്കി വി​ശ​പ്പി​ല്ലാ​ത്ത കേ​ര​ള​മാ​ക്കി മാ​റ്റി​യ​ത് എ​ൽഡി ​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷന​യ​മാ​ണെ​ന്നും മ​റി​യം ധാ​വ്ളെ പ​റ​ഞ്ഞു.

Related posts

Leave a Comment