ബീഡി കിട്ടുമോ ഏമാനെ ഒരു തീപ്പെട്ടി എടുക്കാന്‍ !ബീഡി വാങ്ങി നല്‍കാഞ്ഞ പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…

ടി.പി വധക്കേസിലെ അധികൃതര്‍ ജയിലുകളില്‍ സസുഖം വാഴുമ്പോള്‍ ആകെ ഒരു ബീഡി മാത്രം ചോദിച്ചിട്ട് പോലീസുകാരന്‍ വാങ്ങി കൊടുത്തില്ലെങ്കില്‍ പ്രതി എന്തു ചെയ്യും. അങ്ങനെ ബീഡി വാങ്ങി നല്‍കാഞ്ഞതിനാണ് കോട്ടയത്ത് പ്രതി പോലീസുകാരന്റെ കൈ തല്ലിയൊടിച്ചത്.

കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് മണിയന്റെ കൈയ്യാണ് പ്രതിയായ മോനുരാജ് തല്ലിയൊടിച്ചത്. ഇയാളെ ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി. ജയിലിനുള്ളില്‍ വച്ചായിരുന്നു മല്‍സരം. പരിക്കേറ്റ മനോജിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts