തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളുടെ ശാ​ക്തീ​കരണം: വ​നി​ത​ക​ൾ മാ​ത്ര​മു​ള്ള ഡെ​ലി​വ​റി സ്റ്റേ​ഷ​നു​ക​ളു​മാ​യി ആ​മ​സോ​ണ്‍


തൃ​ശൂ​ർ: തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​മ​സോ​ണ്‍ ഇ​ന്ത്യ, സം​സ്ഥാ​ന​ത്ത് വ​നി​ത​ക​ൾ മാ​ത്ര​മു​ള്ള ഡെ​ലി​വ​റി സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ലും ആ​റ·ു​ള​യി​ലും വ​നി​ത​ക​ൾ മാ​ത്ര​മു​ള്ള ര​ണ്ട് ഡെ​ലി​വ​റി സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചു. ഡെ​ലി​വ​റി സ​ർ​വീ​സ് പാ​ർ​ട്ണ​ർ​മാ​ർ (ഡി​എ​സ്പി) ന​ട​ത്തു​ന്ന ഈ ​സ്റ്റേ​ഷ​നു​ക​ളി​ൽ അ​ന്പ​തി​ലേ​റെ സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കും.

ആ​മ​സോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ക്കേ​ജു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​മ​സോ​ണ്‍ ഇ​ന്ത്യ ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സു​ക​ളു​മാ​യി പ​ങ്കാ​ളി​ക​ളാ​കു​ന്ന ലാ​സ്റ്റ് മൈ​ൽ ഡെ​ലി​വ​റി മോ​ഡ​ലാ​ണ് ഡി​എ​സ്പി പ്രോ​ഗ്രാം. ഈ ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും സ്ത്രീ​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

ഉ​പ​ഭോ​ക്തൃ സേ​വ​നം, പാ​ക്കേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ, സാ​ങ്കേ​തി​ക​വി​ദ്യ, സു​ര​ക്ഷ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​വ​ർ​ക്കു പ​രി​ശീ​ല​നം ന​ല്കി​യി​ട്ടു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ​ക്ക് ആ​മ​സോ​ണ്‍ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​മ​സോ​ണ്‍ ഇ​ന്ത്യാ ലാ​സ്റ്റ് മൈ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ പ്ര​കാ​ശ് റോ​ച്ച് ലാ​നി പ​റ​ഞ്ഞു.

Related posts

Leave a Comment