കോവിഡ് നിയന്ത്രണം കടുപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം! മൂന്ന് സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം.

കോ​വി​ഡ് വ​ർ​ധ​ന​യ്ക്കു കാ​ര​ണം ജ​ന​ങ്ങ​ളു​ടെ അ​ലംഭാവമാ​ണെ​ന്നും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും അ​യ​ച്ച ക​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല പ​റ​യു​ന്നു.

ന​വം​ബ​റി​നു ശേ​ഷം ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇ​പ്പോ​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 40,953 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

188 പേ​ർ കൂ​ടി രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,59,558 ആ​യി.

മ​ഹാ​രാഷ്‌ട്ര, ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ഉ​യ​രു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പ്ര​തി​ദി​ന രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ നി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ങ്കി​ലും വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് ക​ഴി​ഞ്ഞ കു​റേ ദി​വ​സ​മാ​യി കു​റ​യു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യമ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​ഹാ​രാ​ഷ്‌ട്രയി​ൽ പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി 25,000-ത്തി​നു മു​ക​ളി​ലാ​ണ്. ഡ​ൽ​ഹി​യി​ൽ കു​റേ മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം പ്ര​തി​ദി​ന രോ​ഗ​ബാ​ധ 800 ക​ട​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

രോ​ഗ​വ്യാ​പ​നം ഉ​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ പൂ​ർ​ണ ക​ർ​ഫ്യു​വും പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാഷ്‌ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല ന​ഗ​ര​ങ്ങ​ളി​ൽ രാ​ത്രി ക​ർ​ഫ്യു​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ ന​ഗ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.

Related posts

Leave a Comment