കൊറോണയും ന്യൂട്ടന്റെ നാലാം നിയമവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ! വിദ്യാര്‍ഥിയുടെ വിശദീകരണം ശ്രദ്ധേയമാകുന്നു…

കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുകയാണ്.

ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകും.

ഈ സാഹചര്യത്തില്‍, ന്യൂട്ടന്റെ നാലാം നിയമവും കോവിഡ് കാലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും ഒരുപക്ഷെ ഉത്തരം.

ഇവ രണ്ടും ബന്ധിപ്പിച്ചുകൊണ്ട് ഒരു കുട്ടിയെഴുതിയ ഉത്തരമാണിപ്പോള്‍ ട്വിറ്ററില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

‘ന്യൂട്ടന്റെ നാലാം നിയമം’ എന്ന തലക്കെട്ടില്‍ തുടങ്ങുന്ന പേപ്പറില്‍ ഉത്തരം വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ”കൊറോണ വര്‍ധിക്കുമ്പോള്‍, പഠനം കുറയും. കൊറോണ കുറയുമ്പോള്‍ പഠനം കൂടും.

അതായത് കൊറോണ, പഠനത്തിനു വിപരീതാനുപാതത്തിലാണ്”. വിശദീകരണം മാത്രമല്ല, ഒരു സൂത്രവാക്യവും ഇതുമായി ബന്ധപ്പെട്ടു ചേര്‍ത്തിട്ടുണ്ട്.

കോവിഡ്-19 നും പഠനവും തമ്മിലുള്ള ആനുപാതികതയില്‍ കെ എന്നതു സ്ഥിരമാണ്. അതിനെ വിനാശ സ്ഥിരാങ്കം എന്ന് വിളിക്കുന്നു.

ഈ പേജ് പങ്കുവെച്ചുകൊണ്ടു ഛത്തീസ്ഗഡ് ഐഎഎസ് ഓഫീസര്‍ കുറിച്ചത് ഇപ്രകാരമാണ്. ‘ കോവിഡ് കാലഘട്ടത്തിലെ ന്യൂട്ടണ്‍ ‘.

ഫലിതം നിറഞ്ഞ ഈ വിശദീകരണത്തിനു പലരും ചിരിക്കുന്ന ഇമോജികളോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് നാലാം നിയമത്തിന്റെ ഈ പുതിയ വ്യഖ്യാനത്തെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നു ഒരു വ്യക്തി നര്‍മം കലര്‍ത്തി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്തു നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളെ ചോദ്യം ചെയ്തു കൊണ്ട് ഒരാള്‍ ഇപ്രകാരം എഴുതി. സ്ഥിരമായ ‘കെ’ തെരെഞ്ഞെടുപ്പ് റാലികളെയാണ് പ്രതിനിധീകരിക്കുന്നത്.

2021 ലെ വാര്‍ഷിക സ്‌കൂള്‍ വിദ്യാഭ്യാസ റിപ്പോര്‍ട്ട് അനുസരിച്ച്, സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ 26 ശതമാനത്തിനും ഓണ്‍ലൈന്‍ പഠനത്തിനുള്ള മാര്‍ഗമില്ല.

ഇത് അര്‍ത്ഥമാക്കുന്നത്, കോവിഡ് കാലത്തു കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി ഇരിക്കുകയായിരുന്നു എന്ന് തന്നെയാണ്.

കോവിഡ്-19 നെ കുറിച്ചുള്ള മേല്പറഞ്ഞ വ്യഖ്യാനം ഫലിതരൂപത്തിലുള്ളതാണെങ്കിലും വിദ്യാര്‍ത്ഥികളെ അത് സാരമായി തന്നെ ബാധിക്കുന്നുണ്ട്.

Related posts

Leave a Comment