19കാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു ! 48കാരനായ മേസ്തിരി പിടിയില്‍…

പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 48കാരനായ മേസ്തിരി പിടിയില്‍.

ഇടുക്കി ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍.കെ.വി എസ്റ്റേറ്റിലെ 36-ാം നമ്പര്‍ വീട്ടില്‍ ഗണേശനാണ് പിടിയിലായത്.

പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് വീട്ടില്‍നിന്ന് യുവതിയെ കാണാതായത്.

ഇതേത്തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകരമായത്.

തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തമിഴ്നാട്ടിലെ കൊലപാതക കേസിലും ഗണേശന്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Related posts

Leave a Comment