കോ​വി​ഡ്-19; ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിൽ പത്തുപേർ ; 140 പേർ ഗൃഹ നിരീക്ഷണത്തിൽ

കൊല്ലം: കൊ​റോ​ണ​ക്കെ​തി​രെ​യു​ള്ള ജാ​ഗ്ര​താ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 10 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍. ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ല്‍ 140 പേ​രാ​ണു​ള്ള​ത്.

പു​തു​താ​യി 60 പേ​രെ​ക്കൂ​ടി ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. 125 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ല്‍ എ​ഴു​പ​ത്തി​യ​ഞ്ച് പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ബാ​ക്കി​യു​ള്ള​വ​യു​ടെ ഫ​ലം ഉ​ട​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.വി. ​ഷേ​ര്‍​ളി അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖാ​വ​ര​ണ​ത്തി​ന് (മെ​ഡി​ക്ക​ല്‍ മാ​സ്‌​കു​ക​ള്‍) അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തും പു​ഴ്ത്തി വ​യ്ക്കു​ന്ന​തും ത​ട​യാ​ന്‍ അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ക​ല​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.

ജി​ല്ല​യി​ല്‍ ടൂ​റി​സ്റ്റു​ക​ളും മ​റ്റ് വി​ദേ​ശ സ​ഞ്ചാ​രി​ക​ളും എ​ത്തു​ന്ന ഹോ​ട്ട​ലു​ക​ള്‍, ഹോം ​സ്റ്റേ​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍, ചി​കി​ത്സാ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, മ​റ്റ് മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധി​കൃ​ത​ര്‍ അ​വ​ര്‍ എ​ത്തു​ന്ന മു​റ​യ്ക്ക് 30 മി​നി​ട്ടി​ന​കം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ക്ക​ണം. ഫോ​ണ്‍- 0474-2797609, 8589015556.

ജി​ല്ല​യി​ലെ ഹൗ​സ് ബോ​ട്ടു​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ ഏ​തു സ​മ​യ​ത്തും പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജി​ല്ലാ പോ​ലീ​സി​നെ​യും ത​ഹ​സീ​ല്‍​ദാ​രി​ല്‍ കു​റ​യാ​ത്ത റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment