ഇപ്പം ശരിയാക്കിത്തരാം ! കോവിഡ് 19 രോഗം ഈസിയായി ചികിത്സിച്ച് ഭേദമാക്കാമെന്ന അവകാശവാദവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്…

കോവിഡ് 19 രോഗം അനായാസം ചികിത്സിച്ച് ഭേദമാക്കാമെന്ന വാദവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്. മോഹനന്‍ വൈദ്യരുടെ അവകാശവാദത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തില്‍ വീണ്ടും റെയ്ഡ് നടത്തി.

പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ രായിരത്ത് ഹെറിറ്റേജിലായിരുന്നു റെയ്ഡ് നടത്തിയത്.കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പ് ഈ നടപടി സ്വീകരിച്ചതും .

എന്ത് ചികിത്സയാണ് മോഹനന്‍ വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങള്‍ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലായിരുന്നു മോഹനന്‍ വൈദ്യര്‍ പരിശോധന നടത്തിക്കൊണ്ടിരുന്നത് .

രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു റെയ്ഡ്.

Related posts

Leave a Comment