ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ട് പു​റ​ത്ത് ഡോ. ​കോ​വി​ഡ് എ​ന്നെഴു​തി​വ​ച്ച ഫ്ളാ​റ്റു​ട​മ​ക​ൾ അ​റ​സ്റ്റി​ൽ; തൃശൂരിലെ പൂട്ടിയിടീലിന് പിന്നിലെ സത്യം ഇങ്ങനെ…

തൃ​ശൂ​ർ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ചെ​ന്നു സം​ശ​യി​ച്ച് ഡോ​ക്ട​റെ ഫ്ളാ​റ്റി​ൽ പൂ​ട്ടി​യി​ട്ടു. സം​ഭ​വ​ത്തി​ൽ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

തൃ​ശൂ​ർ മു​ണ്ടു​പാ​ല​ത്തെ ഫ്ളാ​റ്റി​ലാ​ണു ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ട​ത്. സൗ​ദി​യി​ലു​ള്ള ഡോ​ക്ട​റാ​യ മ​ക​നെ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യെ​ത്തി​യ ഡോ​ക്ട​റെ​യാ​ണു ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് പൂ​ട്ടി​യി​ട്ട​ത്.

ഡോ​ക്ട​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു സം​ശ​യി​ച്ച അ​വ​ർ പൂ​ട്ടി​യി​ട്ട മു​റി​ക്കു മു​ന്നി​ൽ ഡോ. ​കോ​വി​ഡ് എ​ന്ന് എ​ഴു​തി​വ​യ്ക്കു​ക​യും ചെ​യ്തു.

ഫ്ളാ​റ്റി​ലെ മ​റ്റു താ​മ​സ​ക്കാ​ർ ത​ന്നെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു ഡോ​ക്ട​ർ പോ​ലീ​സി​ൽ ഫോ​ണി​ലൂ​ടെ പ​രാ​തി​പ്പെ​ട്ടു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഫ്ളാ​റ്റ് തു​റ​ന്ന് ഡോ​ക്ട​റേ​യും ഭാ​ര്യ​യേ​യും മോ​ചി​പ്പി​ച്ചു.

ഇ​രു​വ​ർ​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​മി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഡോ​ക്ട​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ്ളാ​റ്റി​ലെ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​റ​സ്റ്റു ചെ​യ്ത് സ്വ​ന്തം ജാ​മ്യ​ത്തി​ൽ വി​ട്ടു.

Related posts

Leave a Comment