രാ​ജ്യം പൂ​ട്ടി​യി​ട്ടി​ട്ടും കു​തി​ക്കു​ന്നു! കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 62,000 ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 128 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം പൂ​ട്ടി​യി​ട്ടി​ട്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 3,277 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 128 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​ത്ത് ഇ​തോ​ടെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 62,939 ആ​യി ഉ​യ​ർ​ന്നു. മ​രി​ച്ച​വ​രു​ടെ സം​ഖ്യ 2,109 ആ​കു​ക​യും ചെ​യ്തു- കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ 50 ശ​ത​മാ​ന​വും അ​ഞ്ച് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ്.

ഡ​ൽ​ഹി, മും​ബൈ, പൂ​ന, അ​ഹ​മ്മ​ദാ​ബാ​ദ്, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് കൊ​റോ​ണ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മ​ഹാ​ന​ഗ​ര​മാ​യ മും​ബൈ​യി​ലെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.‌

Related posts

Leave a Comment