കോവിഡ് ടെസ്റ്റ് ഇനി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രം ! മൂന്നു ദിവസം പിനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം; കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

കോവിഡ് രോഗ പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.

ഇതു പ്രകാരം ഇനി ഗുരുതര രോഗമുള്ളവര്‍ക്കു മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും.

എച്ച്‌ഐവി ബാധിച്ചവര്‍, അവയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ തുടങ്ങി ഗുരുതരാവസ്ഥയിലുളളവര്‍ക്ക് ടെസ്റ്റ് നടത്തണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

രോഗം ഭേദമായി ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പായി പരിശോധനം നടത്തണം. ഒറ്റതവണ പരിശോധന നടത്തിയാല്‍ മതി.

നിലവില്‍ രണ്ടു തവണയാണ് പരിശോധന നടത്തുന്നത്. രണ്ടിന്റെയും ഫലം നെഗറ്റീവാണെങ്കില്‍ മാത്രമാണ് ഇവരെ നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത്.

ഈ മാര്‍ഗ നിര്‍ദേശത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ മാറ്റം വരുത്തിയത്.

അതുപോലെ, ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുളളവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നതിനു മുന്‍പേ ഡിസ്ചാര്‍ജ് ചെയ്യാം.

മൂന്നു ദിവസം പനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. ഡിസ്ചാര്‍ജ് ആകുന്നവര്‍ വീട്ടില്‍ ഏഴു ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്നും മാര്‍ഗ നിര്‍ദേശത്തിലുണ്ട്.

Related posts

Leave a Comment