ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ലേ​ക്ക്! ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 5,611 പേ​ര്‍​ക്ക് രോ​ഗം; മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 49,89,197 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 3,24,970 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

19,60,472 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 15,70,583, റ​ഷ്യ- 2,99,941, സ്പെ​യി​ൻ- 2,78,803, ബ്ര​സീ​ൽ- 2,71,885, ബ്രി​ട്ട​ൻ- 248,818, ഇ​റ്റ​ലി- 22,6,699, ഫ്രാ​ൻ​സ്- 1,80,809, ജ​ർ​മ​നി- 1,77,827, തു​ർ​ക്കി- 151,615, ഇ​റാ​ൻ- 124,603, ഇ​ന്ത്യ- 106,475.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 93,533, റ​ഷ്യ- 2,837, സ്പെ​യി​ൻ- 27,778, ബ്ര​സീ​ൽ- 17,983, ബ്രി​ട്ട​ൻ- 35,341, ഇ​റ്റ​ലി- 32,169, ഫ്രാ​ൻ​സ്- 28,022, ജ​ർ​മ​നി- 8,193, തു​ർ​ക്കി- 4,199, ഇ​റാ​ൻ- 7,119, ഇ​ന്ത്യ- 3,302.

ഇന്ത്യയിലും വർധന

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,06,750. 24 മ​ണി​ക്കൂ​റി​നി​ടെ 5,611 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ വ്യാ​പ​ന​നി​ര​ക്കാ​ണി​ത്. 3,303 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ഇന്നലെ മാ​ത്രം 140 പേ​ര്‍ മ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 37,136 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 1,325 മ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 76 മ​ര​ണം സം​ഭ​വി​ച്ചു. മും​ബൈ​യി​ല്‍ മ​ര​ണ സം​ഖ്യ 800 ആ​യി. ഇ​വി​ടെ 22,563 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ചു.

ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 12,141 ആ​യി. 719 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് 10,554 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. 168 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

Related posts

Leave a Comment