ഇ​ള​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ളു​ക​ള്‍! പത്തനംതിട്ടയിൽ രാത്രികാലത്തും നി​ര​ത്തു​ക​ള്‍ നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ള്‍, ഇ​ട​പെ​ടു​മെ​ന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ നാ​ലാം ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്ന​പ്പോ​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഇ​ള​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ളു​ക​ള്‍ കൂ​ട്ട​മാ​യെ​ത്തു​ന്ന​തും കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തും പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്നു.

ലോ​ക്ക്ഡൗ​ണി​ല്‍ നി​ര​ത്തു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യി​രു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ പോ​ലീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ള​വു​ക​ളു​ടെ ദു​രു​പ​യോ​ഗം ക​ര്‍​ശ​ന​മാ​യി ത​ട​യു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​രും.

മാ​സ്‌​കി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച ഇ​ല്ലെ​ന്നും പ​ട്ട​ണ​ങ്ങ​ളി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ഗ്രാ​മ​ങ്ങ​ളി​ല്‍ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​രെ​യും ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​ക്കും.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ചെ​ക്ക്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു രാ​ത്രി ഏ​ഴി​നും രാ​വി​ലെ ഏ​ഴി​നും മ​ധ്യേ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്ര പാ​സ് മു​ഖേ​ന മാ​ത്ര​മാ​ണ്.

ആ​വ​ശ്യ​സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്ക് ജി​ല്ല​വി​ട്ട് ഈ ​സ​മ​യ​ത്തു യാ​ത്ര ചെ​യ്യാ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ മ​തി​യാ​കും. കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ര​മ​ത്തി​ല്‍ വ​രു​ത്തി​യ മാ​റ്റം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്. രാ​ത്രി​കാ​ല​ത്ത് അ​നാ​വ​ശ്യ സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment