കോവിഡ് 19; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്..! എറണാകുളത്ത് ജ​ന​സം​ഖ്യ 3.2 ദ​ശ​ല​ക്ഷം പേ​ർ; കി​ട​ക്ക 9,906, വെ​ന്‍റി​ലേ​റ്റ​ർ 283 ; 65 വ​യ​സി​നു മു​ക​ളി​ല്‍ 3,71,557 പേ​ര്‍


എറണാകുളം ജി​ല്ല​യി​ൽ ​ന​സം​ഖ്യ 3.2 ദ​ശ​ല​ക്ഷം. ഇ​തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം ജ​ന​ങ്ങ​ളും ന​ഗ​ര​മേ​ഖ​ല​യി​ൽ ജീ​വി​ക്കു​ന്നു.

ഒ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജും ര​ണ്ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളും ഒ​രു സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യും 11 താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളും 22 ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളും 76 പി​എ​ച്ച്‌​സി-​എ​ഫ്എ​ച്ച്‌​സി​ക​ളും 410 സ​ബ്‌​സെ​ന്‍റ​റു​ക​ളും 15 അ​ര്‍​ബ​ന്‍ പി​എ​ച്ച്‌​സി​ക​ളു​മാ​ണു ജി​ല്ല​യി​ലു​ള്ള​ത്.

സ്വ​കാ​ര്യ-​ഇ​എ​സ്‌​ഐ മേ​ഖ​ല​യി​ലും കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ളു​ണ്ട്. ഇ​തി​നു പു​റ​മേ മൂ​ന്ന് മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​റ്റു​ക​ളും 27 ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ളും 41 ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളും ഒ​രു സി​ദ്ധ ഡി​സ്‌​പെ​ന്‍​സ​റി​യു​മു​ണ്ട്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ആ​കെ 2,310 കി​ട​ക്ക​ക​ളും 24 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണു​ള്ള​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ക​ട്ടെ 6,596 കി​ട​ക്ക​ക​ളും 259 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മു​ണ്ട്. ആ​കെ 9,906 കി​ട​ക്ക​ക​ളും 283 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ആ​കെ 518 ഡോ​ക്ട​ര്‍​മാ​രും 11 അ​ന​സ്‌​തെ​സ്റ്റി​സ്റ്റു​ക​ളും 22 ഫി​സി​ഷ്യ​ന്‍​സും 834 ന​ഴ്‌​സു​മാ​രും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

65 വ​യ​സി​നു മു​ക​ളി​ല്‍ 3,71,557 പേ​ര്‍
ജി​ല്ല​യി​ല്‍ 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള​വ​രു​ടെ എ​ണ്ണം 3,71,557 ആ​ണ്. ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ല​ഭ്യ​മാ​യ ക​ണ​ക്കു​പ്ര​കാ​രം വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, ഷെ​ല്‍​റ്റ​ര്‍ ഹോ​മു​ക​ള്‍, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഹോ​മു​ക​ള്‍ തു​ട​ങ്ങി​യ 229 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 5,269 അ​ന്തേ​വാ​സി​ക​ളാ​ണ് രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ജി​ല്ല​യി​ല്‍ ഭൂ​പ്ര​ദേ​ശ​പ​ര​മാ​യി രോ​ഗ​സാ​ധ്യ​ത​യു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലാ​കെ 231 ചേ​രി പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ലെ ആ​കെ ജ​ന​സം​ഖ്യ 60,678 ആ​ണ്.

Related posts

Leave a Comment