കരുതലിനു കൈയടി! ഓ​ണ​ക്കാ​ല​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യതിന് ആദരം


മാ​വേ​ലി​ക്ക​ര:​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ച​തി​ന് ജി​ല്ലാ പോ​ലീ​സ് വ്യാ​പാ​രി​യെ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

മാ​വേ​ലി​ക്ക​ര പി.​എ​ന്‍.​വി അ​സോ​സി​യേ​റ്റ്‌​സ് ഉ​ട​മ​യും മാ​വേ​ലി​ക്ക​ര വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റുമാ​യ മാ​ത്യു വ​ര്‍​ഗീ​സി​നെ​യാ​ണ്

ഈ ​ഓ​ണ​ക്കാ​ല​ത്ത് പൂ​ര്‍​ണ്ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യ​തി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് ആ​ദ​രി​ച്ച​ത്.

ആ​ല​പ്പു​ഴ പോ​ലീ​സ് ക്ല​ബ്ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്.​സാ​ബു ഐ​പി​എ​സ് മാ​ത്യു വ​ര്‍​ഗീ​സി​നു പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ ത​ല​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് പി​എ​ന്‍​വി അ​സോ​സി​യേ​റ്റ്‌​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Related posts

Leave a Comment