ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചു; യു​വ​തി വീ​ട്ടി​ൽ പ്ര​സ​വി​ച്ചു; കു​ഞ്ഞ് മ​രി​ച്ചു; സംഭവം ഇന്നു രാവിലെ പാനൂരില്‍

ത​ല​ശേ​രി: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി വീ​ട്ടി​ൽ പ്ര​സ​വി​ച്ചു. കു​ഞ്ഞ് മ​രി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പാ​നൂ​രി​ൽ ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. പാ​നൂ​ർ മാ​ണി​ക്കോ​ത്ത് വീ​ട്ടി​ൽ സ​മീ​റ (35)യാ​ണ് വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്.

22 നാ​ണ് സ​മീ​റ​യോ​ട് പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും പ്ര​സ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​യു​ട​ൻ പാ​നൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും കോ​വി​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി സ​മീ​റ​യു​ടെ ഭ​ർ​ത്താ​വ് ഹ​നീ​ഫ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​മ്പോ​ഴേ​ക്കും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു. സ​മീ​റ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പാ​നൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.

Related posts

Leave a Comment