കോവിഡ് 19; നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട മ​ധ്യ​വ​യ​സ്ക​നെ വ​ട്ടം​ചു​റ്റി​ച്ച​താ​യി പ​രാ​തി; ചെങ്ങന്നൂരിൽ നടന്ന സംഭവം ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട മ​ധ്യ​വ​യ​സ്ക​നെ വ​ട്ടം​ചു​റ്റി​ച്ച​താ​യി പ​രാ​തി. ഡ​ൽ​ഹി​യി​ൽനി​ന്ന് എ​ത്തി​യ ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ​യാ​ണ് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ങ്ങ​ന്നൂ​രി​ൽ വ​ട്ടം​ ചു​റ്റി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ട്രെ​യി​നി​ൽ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. ഇ​യാ​ളോ​ടൊ​പ്പം ര​ണ്ട് ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളും കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​രു​മാ​യി ദേ​ശീ​യപാ​ത​യി​ലൂ​ടെ വ​ന്ന ബ​സ് ചെ​ങ്ങ​ന്നൂ​ർ പേ​രി​ശേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം റ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ന്‍റെ ക്രോ​സ് ബാ​രി​യ​റി​ൽ ഉ​ട​ക്കി വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ബ​സി​ന് പോ​കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​വ​രെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​വി​വ​രം അ​റി​യു​ന്ന​ത്.

ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ വ​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ കൃ​ത്യ​മാ​യ നി​ർ​ദേ​ശം ല​ഭി​ക്കാ​ഞ്ഞ​തി​നാ​ൽ ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി ഉ​ച്ച​വെ​യി​ല​ത്ത് കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു.

ഈ ​സ​മ​യം ഇ​യാ​ളു​ടെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യ​തും പ്ര​ശ്ന​മാ​യി. സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് വൈ​കു​ന്നേ​രം 3.30ഓ​ടെ ഭാ​ര്യ അ​വ​രു​ടെ കാ​റി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി.

എ​ന്നാ​ൽ ഭാ​ര്യ​യും ഡ്രൈ​വ​റും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി വ​രു​മെ​ന്നു​ള്ള​തി​നാ​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ ഇ​യാ​ൾ ത​നി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നു​ള്ള ചെ​ല​വും സ്വ​യം വ​ഹി​ക്കേ​ണ്ടി വ​ന്നു.

Related posts

Leave a Comment