പ്രായത്തില്‍ വ്യത്യാസം! വീപ്പയിലെ അസ്ഥികൂടം ഉദയംപേരൂരിലെ സ്ത്രീയുടേതാകാനുള്ള സാധ്യത തള്ളി അന്വേഷണ സംഘം; അന്വേഷണം കേരളത്തിനു പുറത്തേക്ക്‌

കൊ​ച്ചി: കു​ന്പ​ള​ത്ത് പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ യു​വ​തി​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക്. സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു കാ​ണാ​താ​യ​തും ഇ​ട​തു ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തു​മാ​യ യു​വ​തി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണു ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​കൂ​ടി പോ​ലീ​സ് വ്യാ​പി​പി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള യു​വ​തി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യും ഇ​വ​രെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സൗ​ത്ത് സി​ഐ സി​ബി ടോം ​രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​സ്ഥി​കൂ​ടം ഉ​ദ​യം​പേ​രൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ സ്ത്രീ​യു​ടേ​താ​കാ​നു​ള്ള സാ​ധ്യ​ത അ​ദ്ദേ​ഹം ത​ള്ളി. ഉ​ദ​യം​പേ​രൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ​താ​യി പ​റ​യു​ന്ന സ്ത്രീ​ക്ക് ഏ​ക​ദേ​ശം 60 വ​യ​സാ​ണു​ള്ള​ത്.

എ​ന്നാ​ൽ, വീ​പ്പ​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ വ​യ​സ് ഏ​ക​ദേ​ശം മു​പ്പ​താ​ണ്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണു വ​യ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​നാ​ൽ​ത​ന്നെ അ​സ്ഥി​കൂ​ടം ഉ​ദ​യം​പേ​രൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ സ്ത്രീ​യു​ടേ​താ​കാ​ൻ സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണു അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ഉ​ദ​യം​പേ​രൂ​ർ നി​വാ​സി​യാ​യ സ്ത്രീ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും ഇ​വ​ർ ത​ന്നെ​യാ​ണോ മ​രി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും തൃ​ക്കാ​ക്ക​ര എ​സി​പി പി.​പി. ഷം​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണു കു​ന്പ​ളം ഗോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വീ​പ്പ​യി​ൽ​നി​ന്ന് അ​സ്ഥി​കൂ​ടം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​ത് ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി സ്റ്റീ​ൽ ക​ന്പി​യി​ട്ടി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ആ​റു​പേ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ അ​ഞ്ചു​പേ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ്.

ഇ​വ​രെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ആ​റാ​മ​ത്തെ​യാ​ളാ​യ ഉ​ദ​യം​പേ​രൂ​ർ നി​വാ​സി​യാ​യ സ്ത്രീ​യെ​യാ​ണു ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഭ​ർ​ത്താ​വു​മാ​യി ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​ശേ​ഷം ഇ​വ​ർ മും​ബൈ​ക്കു പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ​താ​യും പി​ന്നീ​ട് യാ​തൊ​രു​വി​ധ ബ​ന്ധ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ബ​ന്ധു​ക്ക​ളു​മാ​യും മ​ക്ക​ളു​മാ​യും ഇ​വ​ർ അ​ത്ര ന​ല്ല ബ​ന്ധ​ത്തി​ൽ ആ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​ർ​ത​ന്നെ​യാ​ണോ മ​രി​ച്ച​തെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ക​ളു​ടെ ടി​എ​ൻ​എ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണു പോ​ലീ​സ്. കൂ​ടാ​തെ മൂം​ബൈ കേ​ന്ദ്രീ​ക​രി​ച്ചും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നു വി​വ​രം തേ​ടു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts