ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ബ​സു​ക​ള്‍ നി​ര്‍​ത്ത​രു​ത് ; പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി


കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന തോ​തി​ന്‍റെ(​ഡ​ബ്ല്യു​ഐ​പി​ആ​ര്‍) അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ദേ​ശീ​യ​പാ​ത​ക​ളി​ലൂ​ടെ​യും സം​സ്ഥാ​ന​പാ​ത​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന ബ​സു​ക​ളും മ​റ്റു പൊ​തു​വാ​ഹ​ന​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ പാ​ടി​ല്ലെ​ന്ന് നി​ര്‍​ദേ​ശം.

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​ന്‍.​തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വി​റ​ക്കി.

നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും അ​ക​ത്തേ​ക്കോ പു​റ​ത്തേ​ക്കോ ഉ​ള്ള യാ​ത്ര നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ റീ​ജ്യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍, ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​മ​യ​മം സെ​ക്ഷ​ന്‍ 26,34 പ്ര​കാ​രം ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ഇ​ക്കാ​ര്യം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ്് സോ​ണു​ക​ളി​ല്‍​നി​ന്നോ യാ​ത്ര ആ​രം​ഭി​ക്കു​ന്ന ബ​സു​ക​ള്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള​ള യാ​ത്ര ഒ​ഴി​വാ​ക്കി തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കു​ക​യും അ​വി​ടെ​ത്ത​ന്നെ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.

Related posts

Leave a Comment