കോവിഡ് പോസിറ്റിവിറ്റി കൂടുന്നു;  24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 2,380 പേ​ർ​ക്ക്; രാജ്യത്തെ  15 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും കോ​വി​ഡ് കേ​സു​ക​ൾ ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 2,380 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്ത​നു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 5,22,062 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ 13,433പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല​ര​ല​ക്ഷം ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 187.07 കോ​ടി ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ള്ള​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി.

15 സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ക​യാ​ണ്. കേ​ന്ദ്രം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment