വീടിന് മുന്നിൽ  യുവാക്കളുടെ അഴിഞ്ഞാട്ടം; ചോദ്യം ചെയ്ത സിപിഎം നേതാവിന് നേരെ ആക്രമണം;  ശ്രീകാര്യത്ത് ലഹരമാഫിയയുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാർ

ശ്രീ​കാ​ര്യം : പു​ക​വ​ലി ചോ​ദ്യം ചെ​യ്ത സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. സി​പി​എം കു​റ്റി​ച്ച​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പാ​ങ്ങ​പ്പാ​റ മ​രു​പ്പ​ൻ​കോ​ട് ന​ന്ദ​നം വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (49) ആ​ണ് പ​രി​ക്കേ​റ്റ​ത്.​

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് നി​ന്ന് യു​വാ​ക്ക​ൾ പു​ക​വ​ലി​ക്കു​ക​യും പ​ര​സ്പ​രം അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തു ഇ​ത് കേ​ട്ട് വ​ന്ന അ​നി​ൽ​കു​മാ​ർ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും പ്ര​കോ​പി​ത​രാ​യ സം​ഘം ക​ല്ല് കൊ​ണ്ട് അ​നി​ൽ​കു​മാ​റി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​പ​രി​ക്കേ​റ്റ അ​നി​ൽ കു​മാ​റി​നെ പാ​ങ്ങ​പ്പാ​റ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി മാ​ഫി​യ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment