കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു; രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്; പാ​ല​ക്കാ​ടിന് ആശങ്ക

പാ​ല​ക്കാ​ട്: ഇ​ന്ന​ലെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യ​ട​ക്കം 30 പേ​ർ​ക്ക് കോവി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​രോ​ധ​നാ​ജ്ഞ. ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചവരു​ടെ എ​ണ്ണം 85 ആ​യി ഉ​യ​ർ​ന്നു.​ നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള ര​ണ്ടാ​മ​ത്തെ ജി​ല്ലയായി മാ​റി​യി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട്.

സം​സ്ഥാ​ന​ത്തെ 68 തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ 20 എണ്ണം പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണു​ള്ള​ത് . ഇ​ന്ന​ലെ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം ഡി​വി​ഷ​നെ​യും ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യാ​റാം ഡി​വി​ഷ​നെയും തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

8,448 പേ​രാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 8,362 പേ​ർ വീ​ടു​ക​ളി​ലും 74 പേ​ർ ജി​ല്ലാ ആ​ശു​പ​ത്ര​ിയി​ലു​മാ​ണു​ള്ള​ത്. ര​ണ്ടുപേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ദി​വ​സ​വും വാള​യാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി ജി​ല്ല​യി​ൽ എ​ത്തു​ന്ന​ത് ആ​യി​ര​ത്തോ​ളം പേ​രാ​ണ്. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രെ അ​വി​ടെവ​ച്ചു​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും മ​റ്റു​ള്ള​വ​രെ ഹോം​ ക്വാ​റ​ന്‍റൈനി​ലേ​ക്ക് വി​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​ത് സമൂഹവ്യാ​പ​ന സം​ശ​യ​മുയർത്തുന്നുവെന്ന് വി​ദ​ഗ്ധർ പറയുന്നു.

Related posts

Leave a Comment