കോവിഡ് 19: പത്തനംതിട്ടയിൽ രോഗികൾ കുറഞ്ഞത് പ​രി​ശോ​ധ​ന​ക​ള്‍ കുറഞ്ഞതു മൂലം;   പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടുന്നു

പ​ത്ത​നം​തി​ട്ട: ലാ​ബി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ര​വ​സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ര​ണ്ടു​ദി​വ​സം കു​റ​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ ര​ണ്ടു​പേ​രി​ല്‍ മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് വ​ന്ന​ത്. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ല്‍ സ്ര​വ​ശേ​ഖ​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 11 ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ന്ന​ത്.


ഇ​ന്ന​ലെ 1,368 സ്ര​വ​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്തു. ഇ​തി​ല്‍ 655 എ​ണ്ണ​വും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​ണ്. റാ​പ്പി​ഡ് ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 656 പേ​രെ​യാ​ണ് വി​ധേ​യ​രാ​ക്കി​യ​ത്.

എ​ല്ലാ ഫ​ല​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ല്‍ 57 പേ​രെ​യും വി​ധേ​യ​രാ​ക്കി. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ഇ​ന്ന​ലെ 231 സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​തേ​വ​രെ ജി​ല്ല​യി​ല്‍ 52,795 പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. 1108 ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വ​രെ വ​രാ​നു​ള്ള​ത്.

കോ​ഴ​ഞ്ചേ​രി​യി​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​നോ​ടു ചേ​ര്‍​ന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ അ​നു​മ​തി​യാ​കു​മെ​ന്നാ​ണ ്പ്ര​തീ​ക്ഷ. ഐ​സി​എം​ആ​ര്‍ അ​നു​മ​തി​യാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പ്ര​തി​ദി​ന പ​രി​ശോ​ധ​നക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ വ​ര്‍​ധി​പ്പി​ക്കാ​നാ​കും.

Related posts

Leave a Comment