സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​ന് 250 രൂ​പ! സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പ് സൗജന്യം; ര​ണ്ടാംഘ​ട്ട കു​ത്തി​വ​യ്പ്പ് തി​ങ്ക​ളാ​ഴ്ച മുതല്‍

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 250 രൂ​പ​യാ​ണ് ഒ​രു ഡോ​സ് വാ​ക്സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഈ​ടാ​ക്കു​ക.

ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന നി​ര​ക്കാ​യ 100 രൂ​പ അ​ട​ക്ക​മാ​ണ് ഇ​ത്. വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ര​ക്ക് തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പ് സൗ​ജ​ന്യ​മാ​യി​രി​ക്കും. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള 45-ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക.

Related posts

Leave a Comment