എന്തൊരു കൊള്ള! കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന് ഇ​ന്ത്യ​യി​ൽ കൊ​ള്ള​വി​ല; അ​മേ​രി​ക്ക​യ്ക്ക് 300 രൂ​പ; ഇ​ന്ത്യ​യ്ക്ക് 600 രൂ​പ; മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് കു​റ​ഞ്ഞ വി​ല​യ്ക്ക്

പൂ​നൈ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് രാ​ജ്യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ല്‍.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഒ​രു ഡോ​സി​ന് 600 രൂ​പ എ​ന്ന​ത് ഏ​ക​ദേ​ശം എ​ട്ട് ഡോ​ള​റി​ന് തു​ല്യ​മാ​ണ്. ഒ​രു ഡോ​സ് വാ​ക്‌​സി​ന് ലോ​ക​ത്ത് ഇ​ടാ​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് 150 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു ന​ല്‍​കി​യി​രു​ന്ന​ത്. 150 രൂ​പ​യ്ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കുന്പോ​ഴും ലാ​ഭ​മാ​ണെ​ന്നാ​യി​രു​ന്നു ക​മ്പ​നി സി​ഇ​ഒ അ​ദാ​ര്‍ പൂ​നാ​വാ​ല പ​റ​ഞ്ഞി​രു​ന്ന​ത്.

ഒ​രു ഡോ​സ് വാ​ക്‌​സി​നാ​യി 2.15 മു​ത​ല്‍ 3.5 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 1,60,270 രൂ​പ) യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ മു​ട​ക്കു​ന്ന​ത്. മൂ​ന്ന് ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 226 രൂ​പ) ബ്രി​ട്ട​ന് ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്ന​ത്.

നാ​ല് ഡോ​ള​ര്‍ (ഏ​ക​ദേ​ശം 300 രൂ​പ) നി​ര​ക്കി​ലാ​ണ് അ​മേ​രി​ക്ക​യ്ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ര​സീ​ല്‍ 3.15 ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 237 രൂ​പ) വാ​ക്‌​സി​ന്‍ വാ​ങ്ങു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ബം​ഗ്ലാ​ദേ​ശ് ഒ​രു ഡോ​സി​ന് 4 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 300 രൂ​പ) മു​ട​ക്കു​ന്‌​പോ​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സൗ​ദി അ​റേ​ബ്യ​യും 5.25 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 395 രൂ​പ) മു​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 400 രൂ​പ നി​ര​ക്കി​ലാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. ഏ​ക​ദേ​ശം 5.30 ഡോ​ള​ര്‍. ഇ​ത് യു​എ​സ്, യു​കെ, യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ നേ​രി​ട്ട് അ​സ്ട്ര​സെ​നെ​ക്ക​യി​ല്‍​നി​ന്ന് വാ​ങ്ങു​ന്ന വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്.

വാ​ക്‌​സി​ന്റെ വി​ല കൂ​ടു​ത​ലാ​ണെ​ന്ന് സ​മ്മ​തി​ച്ച പൂ​ന​വാ​ല അ​ത് നേ​ര​ത്തെ ന​ട​ത്ത​യി ച​ര്‍​ച്ച​ക​ളു​ടെ ഫ​ല​മാ​ണെ​ന്നാ​യി​ര​ന്നു പ്ര​തി​ക​ര​ണം. മാ​ത്ര​മ​ല്ല മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന വി​ല കൂ​ട്ടു​മെ​ന്നും ഇ​ദ്ദേഹം പ​റ​യു​ന്നു.

Related posts

Leave a Comment