ഗു​ജ​റാ​ത്തി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​രം! കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് കത്തോലിക്ക വൈദികരും മലയാളി ദമ്പതികളും മരുമകളും; വെ​ള്ളി​യാ​ഴ്ച 689 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു, ക​ണ​ക്കി​ൽ 78

സിജോ പൈനാടത്ത്

കൊ​ച്ചി/​രാ​ജ്കോ​ട്ട്: കോ​വി​ഡ് വീ​ശ​യ​ടി​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്നു ഗു​ജ​റാ​ത്ത് മ​ല​യാ​ളി​ക​ൾ.

മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ് സ്ഥി​തി​വി​ശേ​ഷ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ എ​ല്ലാം ത​ന്നെ നി​റ​ഞ്ഞു​ക​വി​ഞ്ഞു.

ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ചു.

നി​ര​വ​ധി മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ലും അ​ല്ലാ​തെ​യും ചി​കി​ത്സ​യി​ലാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴു ക​ത്തോ​ലി​ക്ക വൈ​ദി​ക​രും മ​രി​ച്ചു.

കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ളും മ​രു​മ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നാ​ലു ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്തി​ൽ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​റ്റ്, രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര, ഗാ​ന്ധി​ന​ഗ​ർ, ജാം ​ന​ഗ​ർ, ഭാ​വ്ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ 689 മൃ​ത​ശ​രീ​ര​ങ്ങ​ൾ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു സം​സ്ക​രി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ പ​ത്ര​ക്കു​റി​പ്പി​ൽ 78 മ​ര​ണം മാ​ത്ര​മേ കാ​ണി​ച്ചി​ട്ടു​ള്ളൂ.

മ​ല​യാ​ളി​ക​ൾ

ജ​സ്യൂ​ട്ട് സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ ഫാ. ​വ​ര്‍​ഗീ​സ് പോ​ള്‍ (78), സി​എം​ഐ വൈ​ദി​ക​ന്‍ ഫാ. ​ജോ​ണ്‍ ഫി​ഷ​ര്‍ പൈ​നാ​ട​ത്ത് (92) എ​ന്നി​വ​രാ​ണു മ​രി​ച്ച മ​ല​യാ​ളി​ക​ൾ.

കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ മൂ​വാ​റ്റു​പു​ഴ ഏ​നാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് പ്ര​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​സി​പി​എ), സൗ​ത്ത് ഏ​ഷ്യ​ന്‍ കാ​ത്ത​ലി​ക് പ്ര​സ് അ​സോ​സി​യേ​ഷ​ന്‍ (എ​സ്എ​സി​പി​എ) എ​ന്നി​വ​യി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി ഭാ​ഷ​യി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്.

രാ​ജ്‌​കോ​ട്ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സി​എം​ഐ പ്രോ​വി​ന്‍​സ് അം​ഗ​മാ​യ ഫാ. ​ജോ​ണ്‍ ഫി​ഷ​ര്‍ പൈ​നാ​ട​ത്ത് എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ക​റു​കു​റ്റി ഇ​ട​വ​കാം​ഗ​മാ​ണ്. രാ​ജ്‌​കോ​ട്ട് രൂ​പ​ത​യി​ലാ​യി​രു​ന്നു സേ​വ​നം.

രൂ​പ​ത​യി​ലെ ക്രൈ​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണു മ​ര​ണം.

ജ​സ്യൂ​ട്ട് അ​ഹ​മ്മ​ദാ​ബാ​ദ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​റാ​യി​രു​ന്ന ഫാ. ​ജെ​റി സെ​ക്യൂ​റ (73)യാ​ണു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​റ്റൊ​രു വൈ​ദി​ക​ന്‍. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സോ​ള സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​ര​ണം.

ബ​റോ​ഡാ രൂ​പ​ത വൈ​ദി​ക​നാ​യ ഫാ.​പോ​ള്‍ രാ​ജ് നെ​പ്പോ​ളി​യ​ന്‍ (38), ജ​സ്യൂ​ട്ട് വൈ​ദി​ക​ന്‍ ഫാ .​യേ​ശു​രാ​ജ് അ​ര്‍​പു​തം, എ​സ്‌​വി​ഡി വൈ​ദി​ക​ന്‍ ഫാ. ​രാ​യ​പ്പ​ന്‍ ചി​ന്ന​പ്പ​ന്‍ എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചാ​ണു മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ല്‍ സേ​വ​നം ചെ​യ്തു​വ​ന്ന മൂ​വ​രും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്.

മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ ജ​സ്യൂ​ട്ട് വൈ​ദി​ക​ന്‍ ഫാ. ​ഇ​ര്‍​വി​ന്‍ ലോ​സാ​ര്‍​ഡോ​യും ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചാ​ണു മ​രി​ച്ച​ത്. മ​രി​ച്ച വൈ​ദി​ക​രു​ടെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തി.

ദ​ന്പ​തി​ക​ളും മ​രു​മ​ക​ളും

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ താ​മ​സി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​രി​ക്കു​ന്നേ​ല്‍ ഫി​ലി​പ്പ് (71 ), ഭാ​ര്യ മേ​രി (66 ) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ദ​മ്പ​തി​ക​ള്‍.

മ​രു​മ​ക​ള്‍ സ്മി​ത തോ​മ​സും (43) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

ക​ഴി​ഞ്ഞ 16നു ​ഫി​ലി​പ്പ് മ​രി​ച്ചു ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​യി​രു​ന്നു മേ​രി​യു​ടെ നി​ര്യാ​ണം. പി​റ്റേ​ന്നാ​ണു സ്മി​ത മ​രി​ച്ച​ത്.

ഇ​വ​രു​ടെ മ​ക​ന്‍ തോ​മ​സ് അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​ണ്.

ബി​ജ്നോ​ര്‍ രൂ​പ​ത​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന സി​എം​ഐ വൈ​ദി​ക​ന്‍ ഫാ.​ജോ കാ​രി​ക്കു​ന്നേ​ല്‍, ജി​സി എ​ന്നി​വ​രാ​ണു മ​റ്റു മ​ക്ക​ള്‍.

Related posts

Leave a Comment