ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് ന​വീ​ക​രണം: ഓ​ടനി​ർ​മാ​ണം അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ


മ​ങ്കൊ​മ്പ്: എ​സി റോ​ഡി​ൽ ന​ട​ക്കു​ന്ന ഓ​ടനി​ർ​മാ​ണം അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ. എ​സി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ ഓ​ട​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. രാ​മ​ങ്ക​രി, പ​ണ്ടാ​ര​ക്കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ ടാ​റിം​ഗ് ഉ​ള്ള റോ​ഡി​നു​ള്ളി​ലാ​ണ് ഓ​ട നി​ർ​മി​ക്കു​ന്ന​ത്. നാ​ല​ടി​യോ​ളം വീ​തി​യി​ൽ, ര​ണ്ട​ടി​യോ​ളം താ​ഴ്ച​യി​ൽ നീ​ള​ത്തി​ലു​ള്ള കു​ഴി​ക​ളാ​ണ് ഇ​തി​നാ​യി റോ​ഡി​ൽ തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ക​മ്പി​ക​ൾ പാ​കി​യ നി​ല​യി​ലാ​ണ്. ഓ​ട​യ്ക്കാ​യി കു​ഴി​ക​ൾ മാ​ത്രം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ​ധി​ക​വും. എ​ന്നാ​ൽ ഇ​വി​ടെ​യെ​ങ്ങും മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്ന​ത്.

ഓ​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​പ്പ​ക​ൾ നി​ര​ത്തു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ നാ​ട വ​ലി​ച്ചു​കെ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ യാ​തൊ​രു അ​പ​ക​ട​സൂ​ച​ന​യും ന​ൽ​കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ട്. ഇ​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി സം​ഭ​വി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലും കാ​റും ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കാ​ണ് റോ​ഡു വ​ക്കി​ൽ തീ​ർ​ത്തി​രി​ക്കു​ന്ന കി​ട​ങ്ങു​ക​ൾ ഏ​റെ അ​പ​ക​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്.

എ​തി​രെ വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​കാ​ശ​ത്തി​ൽ കാ​ഴ്ച മ​റ​യു​ന്ന​തി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാം. റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​ദേ​ശ​ത്ത് ഓ​ട​നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment