226 കാ​റു​ക​ൾ, 338 ബൈ​ക്കു​ക​ൾ, 9 ബ​സു​ക​ൾ! ഗുരുവായൂരിൽ മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് ഉ​ദ്ഘാ​ട​ന​ത്തി​നൊരുങ്ങി

ഗു​രു​വാ​യൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ പ്ര​സാ​ദി​ലൂ​ടെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം നി​ർ​മി​ച്ച മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​യി.

കി​ഴ​ക്കേ ന​ട​യി​ൽ പ​ഴ​യ വേ​ണു​ഗോ​പാ​ൽ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് 24.26 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നാ​ലു നി​ല​ക​ളി​ലാ​യി 1.64 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​വി​ടെ 226 കാ​റു​ക​ൾ, 338 ബൈ​ക്കു​ക​ൾ, ഒ​ന്പ​ത് ബ​സു​ക​ൾ എ​ന്നി​വ ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നാ​വും. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും റാ​ന്പു​ക​ളി​ലൂ​ടെ​യാ​ണ്.

ഒ​രോ നി​ല​ക​ളി​ലും അ​ഞ്ച് ടോ​യ്‌​ലെ​റ്റു​ക​ൾ വീ​തം 20 ടോ​യ്‌​ലെ​റ്റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് ലി​ഫ്റ്റു​ക​ളു​മു​ണ്ട്. ഈ ​മാ​സം അ​വ​സാ​നം പാ​ർ​ക്കിം​ഗ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

2018 സെ​പ്റ്റം​ബ​ർ 28ന് ​കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​മാ​ണ് മ​ൾ​ട്ടി ല​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

വ​ട​ക​ര ആ​സ്ഥാ​ന​മാ​യ ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. ദേ​വ​സ്വം മ​രാ​മ​ത്ത് വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ർ​മാ​ണം ന​ട​ന്ന​ത്.

കേ​ന്ദ്ര​ത്തി​ന്‍റെ അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഗു​രു​വാ​യൂ​രി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും. പ്ര​സാ​ദ് പ​ദ്ധ​തി​യി​ൽ 46 കോ​ടി​യാ​ണ് ദേ​വ​സ്വ​ത്തി​നും ന​ഗ​ര​സ​ഭ​യ്ക്കു​മാ​യി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ല​ഭി​ച്ച​ത്.

Related posts

Leave a Comment