റോ​ഡി​ൽ പ​ശു​വു​ണ്ട് സൂ​ക്ഷി​ക്കു​ക! ഒ​രു​ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും പ​ല അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് പ​ശു ഉ​ട​മ​ക​ൾ



അ​യ്മ​നം: ഒ​രു മാ​സം മു​ന്പ് റോ​ഡി​ൽ ബ​ന്ധി​ച്ചി​രു​ന്ന പ​ശു​വി​ന്‍റെ ക​യ​റി​​ലു​ട​ക്കി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും വീ​ണ്ടും നി​ഷേ​ധ​പൂ​ർ​വ​മാ​യ സ​മീ​പ​നം.

ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നാ​ൽ​ക്കാ​ലി​ക​ളെ റോ​ഡി​ൽ കെ​ട്ടി​യി​ടാ​ൻ തു​ട​ങ്ങി. ക​ല്ലു​മ​ട – കു​മ്മ​നം എം​എ​ൽ​എ റോ​ഡി​ലാ​ണ് വീ​ണ്ടും പ​ശു​ക്ക​ളെ മേ​യ്ക്കാ​ൻ വി​ട്ടി​രി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 30ന് ​ഐ​ക്ക​ര​ശാ​ലി- ക​ല്ലു​ങ്ക​ത്ര റോ​ഡി​ൽ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​നു സ​മീ​പം പ​ശു​വി​നെ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ കു​രു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു.

റോ​ഡു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​വി​ധം ക​ന്നു​കാ​ലി​ക​ളെ കെ​ട്ടു​ന്ന​തി​നും അ​ഴി​ച്ചു​വി​ടു​ന്ന​തി​നു​മെ​തി​രെ വ​ല്യാ​ട് ഡ്രീം ​ക്യാ​ച്ചെ​ഴ്സ് ക്ല​ബ്ബും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

അ​തി​നു​ശേ​ഷം ഏ​താ​നും ദി​വ​സ​ങ്ങ​ൾ പ​ശു​വി​നെ റോ​ഡി​ൽ കെ​ട്ടി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ വീ​ണ്ടും തു​ട​രു​ക​യാ​ണ്. ഒ​രു​ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും പ​ല അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും നാ​ട്ടു​കാ​രു​ടെ മ​നോ​ഭാ​വ​ത്തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല.

Related posts

Leave a Comment