സിപിഎമ്മും കോടിയേരിയും കൂടുതല്‍ കുരുക്കില്‍, ജനജാഗ്രത യാത്രയ്ക്ക് ഫണ്ട് നല്കിയത് കള്ളക്കടത്തുകാര്‍, സിപിഎമ്മിന് പ്രതിരോധത്തിലാക്കി മുസ്‌ലീം ലീഗും, കള്ളക്കടത്തുകാരന്റെ കാറിലെ കോടിയേരിയുടെ യാത്ര പുതിയ തലത്തിലേക്ക്

എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രത യാത്രയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മുസ്ലീംലീഗും രംഗത്ത്. കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ ആളുടെ ആഡംബര കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തതിനു പിന്നാലെയാണ് കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. കഴിഞ്ഞദിവസം ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് കോടിയേരിയുടെ കാര്‍ യാത്ര കള്ളക്കടത്തുകാരനൊപ്പമായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി ആരോപിച്ചു. 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഫൈസല്‍ കാരാട്ടിന്റെതാണ് വാഹനം. കൊടുവള്ളിയിലെ ഹവാല സംഘത്തിന്റെ സംവിധാനങ്ങളാണ് കോടിയേരി ഉപയോഗിച്ചത്. പ്രാദേശിക സിപിഎം നേതാക്കള്‍ക്കും കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാഖിനും അറിയാവുന്നയാളാണ് കാരാട്ട് ഫൈസല്‍. എന്തുകൊണ്ട് ഇത്തരമൊരു സഹായം സ്വീകരിച്ചെന്ന് കോടിയേരി വ്യക്തമാക്കണം. യാത്രയുടെ സ്പോണ്‍സര്‍ ആരാണെന്നും വെളിപ്പെടുത്തണം- മായിന്‍ഹാജി ആരോപിക്കുന്നു.

Related posts