നെടുങ്കണ്ടത്തെ സി​പി​എ​മ്മി​ൽ ചേ​രി​പ്പോ​ര്; എതിരാളികളെ തോൽപ്പിക്കാൻ സ്വന്തം ബൈക്ക് കത്തിച്ച് ബ്രാഞ്ച് സെക്രട്ടറി; കത്തിക്കൽ തന്ത്രം പൊളിഞ്ഞതിങ്ങനെ…


നെ​ടു​ങ്ക​ണ്ടം: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ക​ത്തി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​നം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ്വ​ന്ത​മാ​യി ക​ത്തി​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്ത​ൽ.

സം​ഘ​ർ​ഷ​ത്തി​നി​ടെ മാ​ല ക​വ​ർ​ന്നെ​ന്ന പ​രാ​തി​യും വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. മാ​ല ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ത​ന്നെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞു.

ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വ്യാ​ജ പ​രാ​തി ന​ൽ​കി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​നം ക​ത്തി​ക്കു​ക​യും അ​തി​ക്ര​മം ന​ട​ത്തു​ക​യും സ്വ​ർ​ണാഭര​ണം ക​വ​ർ​ന്ന​തെ​ന്നു​മാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി.

സി​പി​എം പാ​മ്പാ​ടും​പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ വ​രു​ന്ന ചേ​മ്പ​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​രോ​ണി​നു നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ഷാ​രോ​ണി​ന്‍റെ ബൈ​ക്ക് ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ സം​ഘം ക​ത്തി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് വ​ട്ട​പ്പാ​റ​യ്ക്കു സ​മീ​പം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കു നേ​രെ ആ​ക്ര​മ​ണ​വും ബൈ​ക്ക് ക​ത്തി​ക്ക​ലും ന​ട​ന്ന​ത്. പാ​ർ​ട്ടി​യി​ൽ ചേ​രി തി​രി​ഞ്ഞു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സ​മീ​പ​കാ​ല​ത്ത് സി​പി​എം പാ​മ്പാ​ടും​പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് പ്ര​ധാ​ന ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ആ​റു മാ​സ​ത്തേ​ക്ക് സ​സ്​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സ​സ്പെ​ൻ​ഷ​നി​ലാ​യ നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്കം ഉ​യ​ർ​ത്തി​യ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം.

ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വാ​ഹ​നം ക​ത്തി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം ഹാ​ജ​രാ​ക്കി​യ​താ​ണ് വ​ഴി​ത്തി​രി​വാ​യ​ത്.

Related posts

Leave a Comment