വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് ഷ​ര്‍​ട്ട് അ​ഴി​പ്പി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ നി​ര്‍​ത്തി ! ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വ​ഗാ​യി​ക…

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷ​ര്‍​ട്ട് അ​ഴി​പ്പി​ച്ച് ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍ നി​ര്‍​ത്തി​യ​താ​യി യു​വ ഗാ​യി​ക​യു​ടെ ആ​രോ​പ​ണം.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ സം​ഭ​വം വി​ദ്യാ​ര്‍​ഥി​നി​യും സം​ഗീ​ത​ജ്ഞ​യു​മാ​യ കൃ​ഷാ​നി ഗാ​ദ്വി പ​ങ്കു​വ​ച്ച​ത്.

‘സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന​യ്ക്കി​ടെ ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ഞാ​ന്‍ ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് ഊ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ള്‍​വ​സ്ത്രം ധ​രി​ച്ചു​കൊ​ണ്ട് സെ​ക്യൂ​രി​റ്റി ചെ​ക്ക്‌​പോ​യ്ന്റി​ല്‍ നി​ല്‍​ക്കു​ക എ​ന്ന​ത് ശ​രി​ക്കും അ​പ​മാ​ന​ക​ര​മാ​യി​രു​ന്നു. ഒ​രു സ്ത്രീ ​ഒ​രി​ക്ക​ലും ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കാ​ല്‍ ആ​ഗ്ര​ഹി​ക്കി​ല്ല.’ എ​ന്ന് കൃ​ഷാ​നി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

നി​ങ്ങ​ളെ​ന്തി​നാ​ണ് സ്ത്രീ​ക​ള്‍ വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തെ ടാ​ഗ് ചെ​യ്ത് കൃ​ഷാ​നി ചോ​ദി​ക്കു​ന്നു​ണ്ട്.

യാ​ത്ര​യു​ടെ​യോ വി​മാ​ന​ത്തി​ന്റെ​യോ വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും കൃ​ഷാ​നി പ​ങ്കു​വ​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി.

സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കൃ​ഷാ​നി​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ട്വീ​റ്റ് ചെ​യ്തു.

ഓ​പ്പ​റേ​ഷ​ന്‍ ടീ​മി​നെ​യും സ​ര്‍​ക്കാ​രി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​നെ​യും കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ അ​റി​യി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് യു​വ​തി സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​നോ വി​മാ​ന​ത്താ​വ​ള പോ​ലീ​സി​ലോ പ​രാ​തി ന​ല്‍​കാ​ത്ത​തെ​ന്നും സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദി​ച്ചു.

Related posts

Leave a Comment