ക​ള​ത്തി​ലി​റ​ങ്ങും മു​ൻ​പ് ഔ​ട്ട്; ടൈം ​ഔ​ട്ട് അ​പ്പീ​ലിൽ  പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി ആ​ഞ്ച​ലോ മാ​ത്യൂ​സ്

 

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ടൈം ​ഔ​ട്ടാ​കു​ന്ന ആ​ദ്യ ബാ​റ്റ​റാ​യി ശ്രീ​ല​ങ്ക​ൻ താ​രം ആ​ഞ്ച​ലോ മാ​ത്യൂ​സ്. ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്-​ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക്രീ​സി​ലെ​ത്താ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ൽ ആ​ഞ്ച​ലോ മാ​ത്യൂ​സ് ടൈം​ഡ് ഓ​ട്ട് ആ​വു​ക​യാ​യി​രു​ന്നു. ല​ങ്ക​ന്‍ ഇ​ന്നിം​ഗ്സി​ലെ 25-ാം ഓ​വ​റി​ലാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍.

ബം​ഗ്ലാ​ദേ​ശ് നാ​യ​ക​ന്‍ ഷാ​ക്വി​ബു​ല്‍ ഹ​സ​ന്‍ എ​റി​ഞ്ഞ ഓ​വ​റി​ലെ ആ​ദ്യ​ത്തെ ബോ​ളി​ല്‍ സ​ദീ​ര സ​മ​ര​വി​ക്ര​മ ബൗ​ണ്ട​റി​യ​ടി​ച്ചു. എ​ന്നാ​ല്‍ അ​ടു​ത്ത ബോ​ളി​ല്‍ 41 റ​ണ്‍​സെ​ടു​ത്ത സ​മ​ര​വി​ക്ര​മ പു​റ​ത്താ​യി. മ​ഹ​മ്മു​ദു​ള്ള​യാ​ണ് ക്യാ​ച്ചെ​ടു​ത്ത​ത്. തു​ട​ര്‍​ന്നു മാ​ത്യൂ​സ് ബാ​റ്റ് ചെ​യ്യാ​ന്‍ ക്രീ​സി​ലെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​ട്രൈ​ക്ക് നേ​രി​ടു​ന്ന​തി​നു മു​മ്പ് മാ​ത്യൂ​സ് ഹെ​ല്‍​മ​റ്റി​ലെ സ്ട്രാ​പ്പ് ഇ​ട​വെ അ​തു പൊ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം പു​തി​യ ഹെ​ല്‍​മ​റ്റി​നാ​യി ഡ​ഗൗ​ട്ടി​ലേ​ക്കു ആം​ഗ്യം കാ​ണി​ച്ചു.

എ​ന്നാ​ൽ, പു​തി​യ ഹെ​ൽ​മ​റ്റു​മാ​യി സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ഫീ​ൽ​ഡ​ർ എ​ത്തു​മ്പോ​ഴേ​ക്കും ര​ണ്ട് മി​നി​ട്ട് ക​ഴി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ബം​ഗ്ലാ​ദേ​ശ് ക്യാ​പ്റ്റ​ൻ ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ ടൈം ​ഔ​ട്ട് അ​പ്പീ​ൽ ചെ​യ്തു.

അ​മ്പ​ര​ന്നു പോ​യ മാ​ത്യൂ​സ് ഹെ​ല്‍​മ​റ്റ് കേ​ടാ​യ​തു കാ​ര​ണം മാ​റ്റി​യ​തി​നാ​ലാ​ണ് സ്‌​ട്രൈ​ക്ക് നേ​രി​ടാ​ന്‍ വൈ​കി​യ​തെ​ന്നു അം​പ​യ​റെ​യും ബം​ഗ്ലാ​ദേ​ശ് നാ​യ​ക​ന്‍ ഷാ​ക്വി​ബി​നെ​യും ധ​രി​പ്പി​ച്ചു.
‌‌
‌എ​ന്നാ​ൽ ടൈം​ഡ് ഔ​ട്ടി​നാ​യു​ള്ള അ​പ്പീ​ല്‍ പി​ന്‍​വ​ലി​ക്കാ​ന്‍ ഷാ​ക്വി​ബ് ത​യാ​യി​ല്ല. അ​വ​ര്‍ അ​പ്പീ​ലി​ല്‍ ഉ​റ​ച്ചു നി​ന്ന​തോ​ടെ മാ​ത്യൂ​സി​നോ​ടു ക്രീ​സ് വി​ടാ​ന്‍ അം​പ​യ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു നി​രാ​ശ​യോ​ടെ​യും രോ​ഷ​ത്തോ​ടെ​യും ഗ്രൗ​ണ്ട് വി​ട്ട അ​ദ്ദേ​ഹം ദേ​ഷ്യ​ത്തി​ല്‍ ഹെ​ല്‍​മ​റ്റ് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

Related posts

Leave a Comment