മൂന്നാമത്തെ കുട്ടിയെ വളർത്താൻ വരുമാനമില്ല; നവജാതശിശുവിനെ കൊലപ്പെടുത്തിയ വീട്ടമ്മയ്ക്ക് അഞ്ചുവർഷം തടവ്

ആ​ല​പ്പു​ഴ: വീ​ടി​നു​ള്ളി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ അ​മ്മ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ്. മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ പ്ലാ​വി​ല​യി​ൽ അ​നി​ത കു​മാ​രി (30) യെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​എ​ച്ച് പ​ഞ്ചാ​പ കേ​ശ​ൻ ശി​ക്ഷി​ച്ച​ത്. 2016 ജൂ​ണ്‍ 15നാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം.

അ​നി​ത​കു​മാ​രി വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത​റി​ഞ്ഞ് എ​ത്തി​യ വെ​ട്ടി​യാ​ർ ആ​ശുപ​ത്രി​യി​ലെ ന​ഴ്സാ​ണ് കു​ഞ്ഞി​നെ ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും കാ​യം​കു​ളം ആ​ശുപ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ഞ്ഞ് മ​രി​ച്ചു. അ​നി​ത​കു​മാ​രി​ക്ക് മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളു​ണ്ട്. മൂ​ന്നാ​മ​ത് കു​ഞ്ഞ് പി​റ​ന്ന​പ്പോ​ൾ വ​ള​ർ​ത്താ​ൻ വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ കൊ​ല​പ്പെടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

മാ​വേ​ലി​ക്ക​ര സി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ കൊ​ല​പാ​ത​ക കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. സം​ഭ​വം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ അ​നി​ത​കു​മാ​രി ജ​യി​ലി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി.​വി​ധു ഹാ​ജ​രാ​യി

Related posts