മ​ധ്യ​വ​യ​സ്ക​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്നു; സ​ഹോ​ദ​രപു​ത്ര​ൻ അ​റ​സ്റ്റി​ൽ


മ​ട്ട​ന്നൂ​ർ: കൊ​തേ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ ജ്യേ​ഷ്ഠ​ന്‍റെ മ​ക​ൻ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്നു. കൊ​തേ​രി വ​ണ്ണാ​ത്തി​ക്കു​ന്നി​ലെ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ ഗി​രീ​ശ​നാ​ണ് (54) കൊ​ല്ല​പ്പെ​ട്ട​ത്. ഗി​രീ​ശ​ന്‍റെ സ​ഹോ​ദ​ര പു​ത്ര​ൻ ഷി​ഖി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബു​ള്ള​റ്റി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഗി​രീ​ശ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഗി​രീ​ശ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ഗി​രീ​ശ​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഗി​രീ​ശ​ന്‍റെ പ്രാ​യ​മാ​യ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന് മു​മ്പേ ഇ​രു​വ​രും ത​മ്മി​ൽ മ​ട്ട​ന്നൂ​രി​ൽ വ​ച്ചു വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

മൃ​ത​ദേ​ഹം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക്ക് വേ​ണ്ടി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ണ്ണൂ​രി​ൽ നി​ന്നും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍റെ​യും രാ​ധ​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച ഗി​രീ​ശ​ൻ. സ​ഹോ​ര​ദ​ങ്ങ​ൾ: ര​മ​ണി, രാ​ജേ​ഷ്, പ​രേ​ത​നാ​യ സ​തീ​ശ​ൻ.

Related posts

Leave a Comment