എ​ന്നെ വി​ളി​ച്ചു, ഞാ​ൻ പോ​യി…! ഇയാൾ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു; മോ​ന്‍​സ​ന്‍റെ പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്ന് ജി​ജി തോം​സ​ൺ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു​ക്ക​ളു​ടെ മ​റ​വി​ൽ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ കൂ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ.

മോ​ന്‍​സ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യി​ല്ല. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​ണ് മോ​ന്‍​സ​ൻ, താ​നും അ​തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​ണ്.

ഒ​രു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ത​ന്നെ വി​ളി​ച്ചി​രു​ന്നു. ഇ​ത​ല്ലാ​തെ അയാളുമായി കൂ​ടു​ത​ൽ ബ​ന്ധ​മി​ല്ലെ​ന്നും ജി​ജി തോം​സ​ൺ പ​റ​ഞ്ഞു.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇയാൾ ഏറ്റെടുത്തു നടത്തിയിരുന്നു.

അങ്ങനെ വെഞ്ഞാറമൂട്ടിൽ നടന്ന ഒരു ചാരിറ്റി സംരംഭം ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഒരു ചടങ്ങിന് ക്ഷണിച്ചിരുന്നു.

ഞാനും ഭാര്യയും കൊച്ചിയിലുണ്ടായിരുന്നതിനാൽ അതിൽ പങ്കെടുത്തു.

മറ്റു ചില പ്രമുഖരും ആ സമയത്ത് ചടങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തിയിരുന്നതായും ജിജി തോംസൺ മാധ്യമങ്ങളോടു പറഞ്ഞു.

Related posts

Leave a Comment