അ​രും​ക്രൂ​ര​ത​! നാ​ലു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു ത​ക​ർ​ത്തു കൊ​ന്നു

ഭോ​പ്പാ​ൽ: നാ​ലു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു ത​ക​ർ​ത്തു കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് കു​ട്ടി​യെ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം കൊ​ല ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​ക്കാ​ര​നാ​യ കി​ര​ണ്‍ എ​ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നു​ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണ് ഇ​യാ​ൾ കു​ട്ടി​യു​ടെ ത​ല ക​ല്ലു​കൊ​ണ്ട് ത​ക​ർ​ത്ത​ത്. അ​രും​ക്രൂ​ര​ത​യ്ക്കു ശേ​ഷം കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്ത് നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ​യാ​യി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts