തലയ്ക്കു മീതേ കഴുകൻ കണ്ണുകളുമായി..!  ഉ​ല്ലാ​സ​ത്തി​നാ​യി പാ​ർ​ക്കി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വകാര്യ നിമിഷങ്ങൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി പണം തട്ടുന്നതായി ആക്ഷേപം

മൂ​വാ​റ്റു​പു​ഴ: ഉ​ല്ലാ​സ​ത്തി​നാ​യി പാ​ർ​ക്കി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്നു. ന​ഗ​ര​സ​ഭ പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റം ഫോ​ണി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ന്ന​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​തു​മു​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ പ​തി​വാ​കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

നി​ര​വ​ധി വി​ദ്യാ​ർ​ഥി​നി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പാ​ർ​ക്കി​ൽ നി​ത്യേ​ന​യെ​ത്തു​ന്നു​ണ്ട്. ഇ​ട​തൂ​ർ​ന്ന കാ​ട് പോ​ലു​ള്ള പാ​ർ​ക്കി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന രം​ഗ​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു മൊ​ബൈ​ലി​ലും വീ​ഡി​യോ കാ​മ​റ​ക​ളി​ലും പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ങ്കി​ലും ഇ​തി​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. ‌ക​ഞ്ചാ​വു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും കൈ​മാ​റ്റ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യും പാ​ർ​ക്ക് മാ​റി​യി​ട്ടു​ണ്ട്.

സ്കൂ​ളി​ലും കോ​ള​ജി​ലും പോ​കാ​തെ പാ​ർ​ക്കി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ഹ​രി മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നും ഇ​വി​ടെ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തു​മു​ള്ള സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പാ​ർ​ക്കി​ൽ എ​ത്തു​ന്ന​ത്.

ചി​ല വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ൽ പാ​ർ​ക്കി​ൽ നി​ന്നു​ള്ള വീ​ഡി​യോ​ക​ൾ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് പാ​ർ​ക്കി​ലെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്തു​ന്ന വി​വ​രം പു​റ​ത്താ​യ​ത്. കു​ട്ടി​ക​ളു​ടെ ഭാ​വി​യെ​പോ​ലും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ മൂ​വാ​റ്റു​പു​ഴ പൗ​ര​സ​മി​തി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.­

Related posts