സ്വാമി അനുഗ്രഹിക്കണം! മാനഭംഗക്കേസിൽ കോടതിയിലെത്തിച്ച ആൾദൈവത്തിന്‍റെ കാലിൽ വീണ് ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി; സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആശാറാം ബാപ്പുവി​ന്‍റെ കാ​ലി​ലാണ് ജഡ്ജി വീണത്

ജോ​ഡ്പൂ​ർ: മാനം​ഗ​ക്കേ​സി​ൽ‌ കോ​ട​തി​യി​ലെ​ത്തി​യ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആശാറാം ബാപ്പുവി​ന്‍റെ കാ​ലി​ൽ‌ വീ​ണ് സി​ക്കിം ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി സു​ന്ദ​ർ നാ​ഥ് ഭാ​ർ​ഗ. ജോ​ഡ്പൂ​ർ കോ​ട​തി​ക്ക് പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത​തി​ന് ജ​യി​ലി​ലാ​ണ് ഇ​പ്പോ​ൾ ഈ ​സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശാ​റാ​മി​നെ ജോ​ധ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു മു​ൻ ഗ​വ​ർ​ണ​ർ കൂ​ടി​യാ​യ ഭാ​ർ​ഗ​വ കോ​ട​തി വ​ള​പ്പി​ൽ വ​ച്ച് പ്ര​തി​യു​ടെ കാ​ൽ​തൊ​ട്ടു വ​ണ​ങ്ങി​യ​ത്.

രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി കോ​ട​തി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ മു​ൻ​പി​ലേ​ക്ക് ഭാ​ർ​ഗ​വ ക​ട​ന്നു വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ മു​ൻ​പി​ൽ വ​ച്ച് ത​ന്നെ അ​ദ്ദേ​ഹം പ്ര​തി​യു​ടെ കാ​ലി​ൽ വീ​ണു വ​ണ​ങ്ങി.

ഭാ​ർ​ഗ​വ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്വ​കാ​ര്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​യു​ടെ കാ​ൽ തൊ​ട്ടു വ​ണ​ങ്ങി. താ​ൻ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​ണെ​ന്നും ആ​ശാ​റാം ബാ​പ്പു എ​ത്തു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​ണെ​ന്നും മു​ൻ ജ​ഡ്ജി പ​റ​ഞ്ഞു.

Related posts