ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കാട്ടി ബന്ധുക്കളുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

Crimeഎറവക്കാട്: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി. എറവക്കാട് പുല്ലാട്ടില്‍ സുജിത്കുമാറിന്റെ ഭാര്യസ്വാതി (22)യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് യുവതി തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.സംഭവം കണ്ട ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ യുവതി മരിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഢനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു.വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം തികഞ്ഞിട്ടില്ല. ആറ് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.   സ്വാതിയുടെ അച്ഛന്‍ ചിറ്റിശേരി ആദിശ്ശേരി സുഗതന്റെ പരാതിയില്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  ചാലക്കുടി ഡിവൈഎസ്പി വാഹിദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മുകുന്ദപുരം തഹസില്‍ദാര്‍ പി.വി. ജോസഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Related posts