ആഭയം അവനെക്കൊണ്ട് അതു ചെയ്യിച്ചു..! സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നത് കാമുകിയെ തട്ടിയെടുക്കുമെന്ന ഭയത്താൽ

KTM-ARREST-Lകോട്ടയം: പള്ളിക്കത്തോട് മൈലാടിക്കരയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ പിടിയാലായ മൈലാടി ക്കരയിൽ നന്തികാട്ട് ജിജോ ജോർജിനെ(25) ഇന്നു കോടതി യിൽ ഹാജരാക്കും.   കാഞ്ഞിരം മലയിക്കേരിൽ ജോർജിന്‍റെ മകൻ അഭിജി ത്തിനെ (24)യാണു മൈലാടി ക്കരയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ട െത്തിയത്. കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നു പോലീസ് പറഞ്ഞു.

കാഞ്ഞിരത്തെ വീട്ടിൽ നിന്നും പിതാവ് ജോർജിനും, മാതാവ് പൊന്നമ്മയ്ക്കുമൊപ്പം പള്ളിക്ക ത്തോട് മൈലാടിക്കര പള്ളിയി ലെ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്ന് സമീപത്തെ പുരയിട ത്തിലെ കിണറ്റിൽ മരിച്ച നിലയി ൽ കണ്ടെത്തുകയായി രുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ജിജോ യ്ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്‍റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ് ഷോപ്പിൽ നിന്നു മദ്യവും വാങ്ങിയാണ് രണ്ടു പേരും പോയതെന്നും പള്ളിക്കത്തോട് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നു ജിജോയെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ജിജോയുടെ കാമുകിയായിരുന്ന പെണ്‍കുട്ടിയും അഭിജിത്തും തമ്മിൽ ഇപ്പോൾ സൗഹൃദത്തിലായിരുന്നു. ഈ ബന്ധം തകർക്കുന്നതിനു വേണ്ടിയാണ് ജിജോ അഭിജിത്തിനെ കൊല പ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു നിർദേശിച്ച് ജിജോ അഭിജിത്തിനെയുമായി സ്വന്തം വീട്ടിലെത്തുകയായിരുന്നു. ഇവിടെ ഇരുന്നു മദ്യപിച്ച ഇരുവരും പുറത്തിറങ്ങി. അഭിജിത്തിനു കൂടുതൽ മദ്യവും ജിജോ നൽകിയിരുന്നു. മദ്യത്തിന്‍റെ ലഹരിയിൽ അബോധാവസ്ഥയിലായ അഭിജിത്തിനെ സമീപത്തെ കിണറ്റിലേയ്ക്കു തള്ളിയിടുകയാ യിരുന്നു.

അഭിജിത്തിനെ വിളിച്ച ജിജോയുടെ ഫോണ്‍ കോളുകളും, മൊഴിയും കേസിൽ നിർണായക തെളിവാകുമെന്നും പോലീസ് പറഞ്ഞു. താൻ പള്ളിയിൽ വച്ചാണു അഭിജിത്തിനെ കണ്ടതെന്നാ യിരുന്നു ജിജോയുടെ മൊഴി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോൻ, പള്ളിക്കത്തോട് എസ്ഐ അനിൽകുമാർ, ഷാഡോ പോലീസുകാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരുമായ അഭിലാഷ്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.

Related posts