എട്ടിന്‍റെ പണി ട്രംപ് വക! പാക്കിസ്ഥാനും പടിക്കു പുറത്തേക്ക്; പാക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റവും തടയാന്‍ വൈകില്ലെന്നു വൈറ്റ് ഹൗസ്

trump-l

വാഷിംഗ്ടണ്‍: ഏഴു മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച്  ഉത്തരവ്  പ ുറപ്പെടുവിച്ച ട്രംപിന്‍റെ അടുത്ത ലക്ഷ്യം പാക്കിസ്ഥാന്‍. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പാക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് വൈറ്റ് ഹൗസ് അധികൃതര്‍  പറഞ്ഞു. ഭീകരതയുടെ തോത് ഏറ്റവും കൂടുതലുള്ള രാജ്യങ്ങലളന്ന് അമേരിക്കന്‍ കോണ്‍ഗ്രസും ഒബാമ ഭരണകൂടവും കണ്ടെത്തിയ ഏഴുരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ വീസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇതേ മാനദണ്ഡം മറ്റു രാജ്യങ്ങളുടെ കാര്യത്തിലും ബാധകമാക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് െ്രെപബസ് പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുകയും ഭീകരര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍പോലുള്ള രാജ്യങ്ങളും ഇതിലുള്‍പ്പെട്ടേക്കും. ചിലപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടാനും ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ഏറെക്കാലമായി അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുന്നതാണ്. ചൈനയാണ് ഈ ശ്രമങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയാല്‍, ഭീകരരാഷ്ട്രമായി പാക്കിസ്ഥാനെ പിന്തുണയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് സഹായം കൂടിയാകുമത്.

അതേസമയം ഏഴു മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നി ഷേധിച്ച ഉത്തരവ്  ഫെഡറല്‍ കോടതി ഭാഗികമായി തടഞ്ഞിരുന്നു.  യുഎസ് കുടിയേറ്റ പ്രവേശന പദ്ധതി പ്രകാരം നിയമപരമായ വീസ ഉള്ളവര്‍ക്കും കൂടാതെ ഇറാക്ക്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍  എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും  ഇവിടെ തങ്ങുന്നവര്‍ക്കും  വിലക്കില്ല.  വീസയുള്ളവരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവയ്ക്കുന്നതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യുഎസ്  പൗരാവകാശ യൂണിയനുകളാണു ഹര്‍ജി നല്കിയത്.

തന്‍റെ പ്രസ്താവന ന്യായീകരിച്ച് ട്രംപ് ഇന്നലെ രംഗത്തെത്തിയിരുന്നു. ലോകം വലിയൊരു പ്രതിസന്ധിയിലാണ്. അമേരിക്കയ്ക്ക് ശക്തമായ അതിരുകളാണു വേണ്ടത്. നിരോധനം ഏര്‍പ്പെടുത്തിയതു മുസ്‌ലിംകള്‍ക്കല്ല . ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഉത്തരവ് ഭംഗിയായി നടപ്പിലാക്കുന്നതു വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിങ്ങള്‍ക്കു കാണാനാകും: ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍, വിലക്കേര്‍പ്പെടുത്തിയ ഏഴു മുസ്‌ലിം രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഈജിപ്ത്, തുര്‍ക്കി, യുഎഇ എന്നീ രാഷ്ട്രങ്ങളെ ഒഴിവാക്കിയതു ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യം സംരക്ഷിക്കാനാണെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related posts