മലയാളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നടി ! മേക്കപ്പും വേണ്ട ഹെയര്‍ സ്റ്റൈലിസ്റ്റും വേണ്ട…മുഖം കഴുകാന്‍ വെള്ളം പോലും ചിലവില്ല; നിമിഷ സജയന് നേരെ വിമര്‍ശനവുമായി ആരാധകന്‍…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തലൂടെയാണ് താരം സിനിമയിലെത്തുന്നത്.

ഈ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായത്.

മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കുവാന്‍ വേണ്ടി കൊച്ചിയിലേക്ക് എത്തുന്നത്. ഈ സമയത്താണ് ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയത്.

ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാന്‍ഡ് അപ്പ്, ബഹാര്‍, ജിന്ന്,ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിങ്ങനെ പോകുന്നു നിമിഷയുടെ സിനിമകള്‍.

ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന നായാട്ട് എന്ന ചിത്രത്തില്‍ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

അതിനിടയില്‍ നിമിഷ സജയനെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

ഇങ്ങനെയായിരുന്നു പോസ്റ്റ്…നിമിഷ സജയനാണ് മലയാളത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞ നടി എന്നു തോന്നുന്നു. അവര്‍ക്കാകുമ്പൊ മേകപ് വേണ്ട , മുഖം കഴുകാന്‍ വെള്ളം പോലും ചിലവില്ല, ഹെയര്‍ സ്‌റ്റൈലിസ്റ്റ് വേണ്ട, മുഴുവന്‍ സിനിമ അഭിനയിക്കാന്‍ ഒന്നോ രണ്ടോ ജോടി ഡ്രസ് മതി.

എന്തായാലും ചിലര്‍ ഈ പോസ്റ്റ് കൃത്യമാണെന്നു പറയുമ്പോള്‍ ഇതിനെ എതിര്‍ത്തു കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment