സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും !സ്പീക്കറിന്‍റെയും മറ്റു പ്രമുഖരുടെയും വിദേശയാത്ര സംബന്ധിച്ചും പാഴ്സൽ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കും…


കൊ​ച്ചി: സ​ര്‍​ക്കാ​രി​ന്‍റെ സെക്രട്ടേറി​യറ്റി​ലെ ഏ​റ്റ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും.

ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ ഷൈ​ന്‍ എ. ​ഹ​ക്കി​നു ക​സ്റ്റം​സ് നോ​ട്ടീ​സ്‌ ന​ല്‍​കി. ഡോ​ള​ര്‍ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

അ​സി. പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ ക​സ്റ്റം​സ് നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വ​പ്‌​ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ദ്ദേഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പൊ​തു ഭ​ര​ണ​വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് സം​സ്ഥാ​ന പ്രൊ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക.

സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​ടെ എ​ല്ലാ ത​ര​ത്തി​ലു​ള്ള യാ​ത്ര​ക​ളും താ​മ​സ​വും ഈ ​വ​കു​പ്പി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ക.വി​വാ​ദ​മാ​യ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളു​ടെ രേ​ഖ​ക​ള്‍ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു​ണ്ട്.

ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ളു​ടേ​യും മ​റ്റു പാ​ഴ്‌​സ​ലു​ക​ളു​ടേ​യും ക്ലി​യ​റ​ന്‍​സ് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള മ​റ്റു ഫ​യ​ലു​ക​ളും എ​ല്ലാം സം​ബ​ന്ധി​ച്ചു അ​റി​വു​ള്ള ആ​ളാ​ണ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഇ​വി​ടെ​നി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു. എ​ന്‍​ഐ​എ പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

സ്പീ​ക്ക​റി​ന്‍റെ​യും മ​റ്റു പ്ര​മു​ഖ​രു​ടെ​യും വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ചും പാ​ഴ​്സ​ല്‍ സം​ബ​ന്ധി​ച്ചും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ക​സ്റ്റം​സി​ന്‍റെ ല​ക്ഷ്യം. ഡോ​ള​ര്‍ ക​ട​ത്തി​ല്‍ സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളി​ല്‍ കൃ​ത്യ​ത വ​രു​ത്തു​ക​യാ​ണ് ക​സ്റ്റം​സി​ന്‍റെ ല​ക്ഷ്യം.

Related posts

Leave a Comment