സൈക്കിളും കാറും കൂട്ടിയിടിച്ചു, കാര്‍ തകര്‍ന്നു, പോറല്‍ പോലുമേല്‍ക്കാതെ സൈക്കിളും! വൈറലായ ചിത്രം കണ്ട് വിശ്വസിക്കാനാവാതെ ഇന്റര്‍നെറ്റ് ലോകം; സത്യമെന്ന് സ്ഥിരീകരിച്ച് പോലീസും

ഈ സൈക്കിള്‍ എന്തുകൊണ്ട് ഉണ്ടാക്കിയതാണ്? സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു ചിത്രം കണ്ട് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണിത്. അതിന് കാരണവുമുണ്ട്. ഒരു കാറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ചിത്രം കണ്ടാല്‍ ഇങ്ങനെ ചോദിക്കാനേ തോന്നുകയുള്ളൂ.

അപകടത്തില്‍ പരിക്കേറ്റ ആളുകളെ കണ്ടോ അപകടത്തിന്റെ ആധിക്യം കണ്ടോ അല്ല ആളുകള്‍ പകച്ചിരിക്കുന്നത്. മറിച്ച് സൈക്കിളിടിച്ചുണ്ടായ അപകടത്തില്‍ കാറിന് സംഭവിച്ച തകരാറ് കണ്ടാണ് സോഷ്യല്‍മീഡിയ അമ്പരന്നത്.

കാറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ കാറിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത്. സൈക്കിളിനാകട്ടെ, യാതൊരുവിധ തകരാറുമില്ല. സംഭവത്തിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രം വ്യാജമാണെന്നും അല്ലെന്നും പറഞ്ഞ് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു. ചിത്രം കണ്ട പലരും വ്യാജമാണെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ സംഗതി സത്യമാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഇല്ലെന്നും സൈക്കിള്‍ യാത്രക്കാരന് ചെറിയ പരിക്കുകളുണ്ടെന്നും പോലീസ് അറിയിച്ചു.

ചൈനയിലെ ഷെന്‍സെന്‍ പട്ടണത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. നോക്കിയ കമ്പനി സൈക്കിളുകളും ഉണ്ടാക്കി തുടങ്ങിയോ?, ഈ സൈക്കിള്‍ എനിക്ക് കിട്ടിയാല്‍ കൊള്ളാമായിരുന്നു ഇങ്ങനെ പോകുന്നു, ആളുകളുടെ കമന്റുകള്‍.

Related posts