വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…

കോവിഡിനെതിരേ വാക്‌സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം.

കോവിഡ് വാക്സിന്‍ എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്.

കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന്‍ ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്.

ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം.

അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്.

ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു.

പിന്നാലെ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീട് രോഗം ഭേദമായെങ്കിലും അധികം വൈകാതെ ഹോര്‍ക മരണത്തിനു കീഴടങ്ങുകയായിരുന്നു.

Related posts

Leave a Comment