ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള കോച്ചുകളാകാന്‍ കൊച്ചി മെട്രോ; ഇതിനായി മുട്ടം യാര്‍ഡില്‍ ഓട്ടോമേറ്റഡ് വാഷിംഗ് പ്ലാന്റ് സ്ഥാപിച്ചു

ekm-metroകളമശേരി: ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള മെട്രോ കോച്ചുകള്‍ എന്ന ബഹുമതി നേടാനൊരുങ്ങി കൊച്ചി മെട്രോ. ഇതിന്റെ ഭാഗമായി മുട്ടം യാര്‍ഡില്‍ ഓട്ടോമേറ്റഡ് വാഷിംഗ് പ്ലാന്റ് സ്ഥാപിച്ചു. വെറും അഞ്ചു മിനിറ്റിനുള്ളില്‍ മെട്രോ കോച്ചുകള്‍ വൃത്തിയാക്കുന്ന രീതിയാണിത്.

ഡല്‍ഹി മെട്രോയിലും ഈ രീതി ഉണ്ടെങ്കിലും ഓരോ കോച്ചുകളുടേയും വശങ്ങളില്‍ മാത്രമേ വൃത്തിയാക്കാനാകൂ. എന്നാല്‍ മുട്ടം യാര്‍ഡില്‍ സ്ഥാപിച്ച സംവിധാനത്തില്‍ ഒരു വശങ്ങള്‍ കൂടാതെ മുകള്‍ വശവും താഴെ വശവും വൃത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. മനുഷ്യപ്രയത്‌നം വഴി മൂന്ന് മണിക്കൂര്‍ വേണ്ടി വരുന്നിടത്താണ് അഞ്ച് മിനിറ്റിനുള്ളില്‍ വൃത്തിയാക്കല്‍ കഴിയുന്നത്.

1,500 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് വൃത്തിയാക്കല്‍ നടക്കുന്നത്. ഉപയോഗിച്ച പകുതിയോളം ജലം പുനരുപയോഗം ചെയ്യാനും സാങ്കേതിക വിദ്യയും തയാറായിട്ടുണ്ട്. നിലവില്‍ 15 ദിവസം കൂടുമ്പോള്‍ കോച്ചിന്റെ അകം വൃത്തിയാക്കാനാണ് പദ്ധതി. പ്രത്യേക കെട്ടിടത്തിനുള്ളിലേക്ക് കോച്ചിനെ കൊണ്ടുവന്നാണ് അകം വൃത്തിയാക്കല്‍ നടക്കുക. നിലം എല്ലാ ദിവസവും വൃത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related posts