അണ തുളുമ്പി ആശങ്ക! ഇടുക്കിയിൽ ശക്തമായ മഴ, ഡാമിലെ ജലനിരപ്പ് 2393.78 അടി

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഞായറാഴ്ച രാവിലെ 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയിൽ പദ്ധതി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം ഡാം തുറക്കാൻ സാധ്യതയുണ്ട്.

ശനിയാഴ്ച വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം വ​​​​​​​​രെ​ 2,393.32 അ​​​​​​​​ടി​​​​​​​​യാ​​​​​​​​യിരുന്നു ഡാ​​​​​​​​മി​​​​​​​​ലെ ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ്. ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ് 2,400 അ​​​​​​​​ടി​​​​​​​​വ​​​​​​​​രെ ഉ​​​​​​​​യ​​​​​​​​രാ​​​​​​​​ൻ കാ​​​​​​​​ക്കാ​​​​​​​​തെ 2,397 അടിയിലെ​​​​​​​​ത്തു​​​​​​​​ന്പോ​​​​​​​​ൾ നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ത അ​​​​​​​​ള​​​​​​​​വി​​​​​​​​ൽ ചെ​​​​​​​റു​​​​​​​തോ​​​​​​​ണി ഡാ​​​​​​​മി​​​​​​​ന്‍റെ ഷ​​​​​​​ട്ട​​​​​​​ർ തു​​​​​​​റ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് സർക്കാർ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഡാം തുറക്കേണ്ടി വന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.

Related posts