അമ്മായിയമ്മയ്ക്ക് കാമുകനെ തേടി മരുമകള്‍ ! ശമ്പളം മുക്കാല്‍ ലക്ഷം; നിയമനം താല്‍ക്കാലികാടിസ്ഥാനത്തില്‍…

പലവിധത്തിലുള്ള പരസ്യങ്ങളും പത്രങ്ങളില്‍ വരാറുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പരസ്യം ആദ്യമായിരിക്കും. അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താനായി മകള്‍ നല്‍കിയ പരസ്യമാണ് ഇതിനോടകം വൈറലായി മാറിയത്.

സമൂഹമാധ്യമങ്ങളില്‍ പരസ്യം വൈറലായതോടെ ലോകമെങ്ങും താരമാവുകയാണ് ഈ മരുമകള്‍. 40-60 പ്രായപരിധിയിലുള്ള പുരുഷന്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 960 ഡോളര്‍ ഏകദേശം 72,000 രൂപ പോക്കറ്റിലാക്കാമെന്നും പരസ്യത്തില്‍ പറയുന്നു.

അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്സ് ലിസ്റ്റിലാണ് ഈ വൈറല്‍ പരസ്യം എത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നല്‍കിയതെന്നും തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആണ്‍ സുഹൃത്തിനെ വേണമെന്നുമാണ് ഇവരുടെ ആവശ്യം.

രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനം. അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം കാമുകനായി പോവുക എന്നതാണ് നിയമനത്തിന്റെ പ്രധാന ആവശ്യം.

നൃത്തം ചെയ്യാന്‍ അറിയുന്ന, നന്നായി സംസാരിക്കാന്‍ അറിയുന്ന പുരുഷന്‍മാര്‍ക്ക് മുന്‍ഗണനയുണ്ട്. പരസ്യം വൈറലായതോടെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെ ആളുകള്‍ രംഗത്തെത്തി.

Related posts

Leave a Comment